ADVERTISEMENT

കുവൈത്ത് സിറ്റി∙ അടൂർ എൻ‌ആർ‌ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം (അടൂരോണം-2021) ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു.  ഓൺ‌‌ലൈൻ സംവിധാനത്തിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് അനു പി രാജൻ അധ്യക്ഷത വഹിച്ചു.

നിയമഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആൻ‌റോ ആൻ‌റണി എം‌പി, അടൂർ പ്രകാശ് ‌എം‌പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം‌എൽ‌എ, നടൻ സാജർ സൂര്യ, ശ്രീകുമാർ എസ് നായർ, ജിജു മോളേത്ത്, സുജ സുനിൽ, കെ.സി.ബിജു, ആദർശ് ഭൂവനേശ് എന്നിവർ പ്രസംഗിച്ചു.

കോവിഡ് മുന്നണി പോരാളികൾക്ക് റിജോ കോശിയും വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അനീഷ് ഏബ്രഹാമും വിവിധ മത്സര വിജയികൾക്ക് ബിജു കോശി, എ.ജി.സുനിൽ കുമാർ, ദീപു മാത്യു എന്നിവരും സമ്മാനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com