ADVERTISEMENT

ദോഹ ∙ അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ആഗോള ശ്രമങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രസംഗം. രാജ്യാന്തര സമൂഹം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്നും ആഹ്വാനം.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 76-ാമത് സെക‌്ഷനെ അഭിസംബോധന ചെയ്തു കൊണ്ടാണ് അഫ്ഗാന് സഹായങ്ങള്‍ നല്‍കേണ്ടതിന്റെ അനിവാര്യത അമീര്‍ ചൂണ്ടിക്കാട്ടിയത്. അഫ്ഗാനില്‍ നിന്ന് ആയിരക്കണക്കിന് വരുന്ന ജനതയെ ഒഴിപ്പിക്കുന്നതില്‍ ഖത്തര്‍ മുന്‍പില്‍ തന്നെയാണെന്നും മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ് രാജ്യം നിറവേറ്റുന്നതെന്നും അമീര്‍ പറഞ്ഞു. 

കോവിഡ് പ്രതിസന്ധി ലോകത്തെ ബാധിച്ചതും ഇസ്രയേലിന്റെ ലംഘനങ്ങളും അല്‍ ഉല പ്രഖ്യാപനവും പരാമര്‍ശിച്ചു കൊണ്ടായിരുന്നു അമീറിന്റെ പ്രസംഗം. കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളാണ് കോവിഡിലൂടെ ചൂണ്ടിക്കാട്ടപ്പെട്ടതെന്നും ഇനിയൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ ഏകോപിപ്പിക്കണമെന്നും അമീര്‍ ആ്ഹ്വാനം ചെയ്തു.

പൊതു താല്‍പര്യങ്ങളുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിക്കാനുള്ള തത്വമാണ് അല്‍ഉല കരാറെന്നും സഹോദരങ്ങള്‍ക്കിടയിലുള്ള സമവായം ഏകീകരിക്കാന്‍ ആകുമെന്നാണു വിശ്വസിക്കുന്നതെന്നും അമീര്‍ വ്യക്തമാക്കി. 

English Summary : Qatar's emir urges world to engage with the Taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com