ADVERTISEMENT

അബുദാബി∙ സൗദി അറേബ്യയുടെ 91 -ാമത് ദേശീയ ദിനം നാളെ( 23) യുഎഇയിൽ ആഘോഷിക്കും.  'എന്നെന്നേക്കും ഒറ്റക്കെട്ടായി' എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന ആഘോഷങ്ങളില്‍ മൂന്നു മിനിറ്റ് കരിമരുന്ന് പ്രയോഗം അടക്കം ഒട്ടേറെ പരിപാടികളുണ്ടായിരിക്കും. ബുർജ് ഖലീഫയിലടക്കം യുഎഇയിലെ പ്രധാന കേന്ദ്രങ്ങളിൽ സൗദി ദേശീയ പതാകയുടെ വർണം പ്രകാശിക്കും.

SAUDI-UAE

 

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മേഖലയുടെ സുരക്ഷ ഉറപ്പുനൽകുന്നു. സ്ഥിരത, സുരക്ഷ, അഭിവൃദ്ധി, ക്ഷേമം എന്നിവയുടെ മാതൃകയാണു ശക്തമായ ഇൗ ബന്ധം. അന്തരിച്ച നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ,  ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവരുടെ പരിശ്രമത്തിലൂടെ ഈ ബന്ധം അരക്കിട്ടുറപ്പിച്ചു.  

 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവരുടെ നേതൃത്വത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ തന്ത്രപരമായ പങ്കാളിത്തത്തിലേയ്ക്ക് മുന്നേറുകയും ചെയ്തു. സംസ്കാരം, വിനോദ സഞ്ചാരം, സാമ്പത്തികം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും കൈകോർത്താണ് മുന്നോട്ടുപോകുന്നത്. യുഎഇ ഭരണാധികാരികൾ സൗദിക്ക് ദേശീയദിനാശംസകൾ നേർന്നു.

English Summary: Saudi National Day celebration in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com