ഭാര്യയ്ക്ക് പിറന്നാൾ സമ്മാനം എട്ടര കോടിയുടെ കാർ; ഞെട്ടിച്ച് മലയാളി പ്രവാസി വ്യവസായി

husband-gifts-wife-a-rolls-royce
SHARE

ദുബായ് ∙ പ്രവാസി മലയാളി ബിസിനസുകാരൻ പ്രിയതമയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ.  പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റ്യാട്ടൂർ സ്വദേശി അംജദ് സിതാരയാണ് തന്റെ പ്രേയസിക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അപൂർവ ഉപഹാരം സമ്മാനിച്ചത്. 

21കാരിയും ബിസിസിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമാണ് അംജദിന്റെ ഭാര്യ  മർജാന അംജദ്. മർജാനയുടെ ജന്മദിനമായിരുന്നു ഓക്ടോബർ രണ്ടിന്. ഇതിന് ദിവസങ്ങൾക്കു മുൻപേയാണ് സന്തോഷാരവങ്ങൾ സമ്മാനിച്ച് ഇവരുടെ ജീവിതത്തിലേയ്ക്ക് ഒരു മാലാഖയായെത്തിയത്– മകൾ അയ്റ മാലിക അംജദ്. ഇരുവർക്കുമാണ് റോൾസ് റോയ്സിന്റെ അത്യാധുനിക ആഡംബര കാറായ വ്രെറ്റ് ബ്ളാക്ക് ബാഡ്ജ് കാറ് സമ്മാനിച്ചത്. 

husband-gifts-wife-a-rolls-royce1

ആഭ്യന്തര മാർക്കറ്റിൽ എട്ടര കോടി വില വരുന്ന കാറിൽ നാലു പേർക്ക് യാത്ര ചെയ്യാം. രണ്ട് വാതിലുകൾ മാത്രമുള്ള കാറിന് 5285 മി.മീറ്റർ നീളവും 1947 മി.മീറ്റർ വീതിയുമാണുള്ളത്. ഏകദേശം 29 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി അടച്ചത്. ബിസിസി സ്ഥാപന സിഇഒയായ അംജദ് നേരത്തേ ആ ഡംബര കാറുകളായ മെഴ്സിഡസ് ജി വാഗൺ ഇ ക്ലാസ്സ്, റേഞ്ച് റോവർ, ബെന്റ്‌ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്‌ജ് എന്നിവ സ്വന്തമാക്കിയിരുന്നു. 

ഇവയോടൊപ്പം അംജദിന്റെ ഗ്യാരേജിലെ സ്പെഷ്യൽ കാറായിരിക്കും ചുവപ്പൻ റോൾസ് റോയ്സ്. ഈ കാറിന് നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 4. 6 സെക്കന്റ് മാത്രം മതി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽവരെ ഓടുമെന്നാണ് കമ്പനി പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര | Caravan Ride with Resna Pavithran

MORE VIDEOS
FROM ONMANORAMA