എവിടെ ആ ഭാഗ്യവാൻ? നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി സമ്മാനം; വിളിച്ചിട്ട് കിട്ടിയില്ല

naheel-big-ticket
SHARE

അബുദാബി ∙ ‘ഈ നമ്പറിൽ ഇൻകമിങ് കോൾസ് ലഭിക്കുന്നതല്ല. റീചാർജ് ചെയ്തതിനു ശേഷം ഈ സേവനം തുടരുന്നതായിരിക്കും’– അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഗ്രാൻഡ് സമ്മാനമായ 10 ദശലക്ഷം ദിർഹം (ഏതാണ്ട് 20 കോടിയിൽ അധികം രൂപ) നേടിയ മലയാളിയെ സന്തോഷ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ ലഭിച്ച മറുപടിയാണിത്. 

ബിഗ് ടിക്കറ്റ് 232 സീരിസിലെ ഭാഗ്യവാൻ നഹീൽ നിസാമുദ്ദീൻ എന്ന കൊല്ലം സ്വദേശിയെ തേടിയാണ് ഫോൺ വിളി പോയത്. പക്ഷേ, അദ്ദേഹത്തെ ലഭിച്ചില്ല. നറുക്കെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ അവതാരകൻ ഫോണിൽ നഹീലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല.

രണ്ടു നമ്പറുകൾ നൽകിയിരുന്നെങ്കിലും രണ്ടിലും ലഭിച്ചില്ല. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി കോൾ കണക്ട് ചെയ്യാൻ സാധിക്കുന്നില്ല എന്നാണ് മറുപടി ലഭിച്ചത്. തുടർന്നും അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 26ന് നഹീൽ എടുത്ത 278109 എന്ന നമ്പറിലെ ടിക്കറ്റാണ് വമ്പൻ ഭാഗ്യം കൊണ്ടുവന്നത്. 

ഇന്നലെ നടന്ന നറുക്കെടുപ്പിൽ എട്ടു സമ്മാനങ്ങളിൽ ആറും ഇന്ത്യക്കാർക്കാണ്. ഇതിൽ മിക്കതും മലയാളികളാണ്. രണ്ടാം സമ്മാനമായ 1,000,000 ദിർഹം നേടിയതും ഇന്ത്യക്കാരൻ ആണ്. ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സമ്മാനം നേടിയ മറ്റു രാജ്യക്കാർ. നേരത്തെയും നിരവധി തവണ മലയാളികൾക്ക് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്.

English Summary: Kerala man wins dh10m in big ticket draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA