ADVERTISEMENT

ദോഹ∙ 49-ാമത് അമീർ കപ്പ് ഫൈനൽ മത്സരാവേശത്തിലേക്ക് രാജ്യം. ടിക്കറ്റ് എടുത്ത കാണികൾക്കുള്ള ഫാൻ ഐഡി വിതരണം തുടങ്ങി. ഈ മാസം 22നാണ് ഫൈനൽ. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോൾ മേളയായ അമീർ കപ്പ്  2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയത്തിലാണ്. 40,000 പേർക്ക് ഇരിക്കാവുന്ന അൽതുമാമയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫൈനലും.

നിലവിലെ ചാംപ്യന്മാരായ അൽ സദ്ദും അൽ റയ്യാനും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ വർഷം 48-ാമത് ഫൈനലിന് വേദിയൊരുക്കിയാണ് ലോകകപ്പ് സ്റ്റേഡിയമായ അൽ റയാന്റെ ഉദ്ഘാടനവും നടന്നത്. ടിക്കറ്റെടുത്ത കാണികൾക്ക് ഇത്തവണ സ്റ്റേഡിയത്തിൽ പ്രവേശിക്കണമെങ്കിൽ ഫാൻ ഐഡി നിർബന്ധമാണ്. ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ (ക്യുഎൻസിസി) ഫാൻ ഐഡി വിതരണവും ആരംഭിച്ചു.

ടിക്കറ്റെടുത്തവർ ഖത്തർ ഐഡി, സീറ്റ് വൗച്ചർ, ഫാൻ ഐഡി സ്ഥിരീകരിച്ചുള്ള അധികൃതരുടെ ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് എന്നിവ സഹിതം രാവിലെ 7.00നും രാത്രി 11.00നും ഇടയിൽ ക്യുഎൻസിസിയിൽ ചെന്നാൽ ഫാൻ ഐഡി വാങ്ങാം. ടിക്കറ്റ് എടുത്തവർ https://ac21.qa/home എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്‌തെങ്കിൽ മാത്രമേ ഐഡി ലഭിക്കുകയുള്ളു. റജിസ്‌ട്രേഷൻ നടത്തിയവർക്ക് അധികൃതർ സ്ഥിരീകരണ ഇ-മെയിലോ എസ്എംഎസോ അയയ്ക്കും. ഇതുമായി വേണം ഫാൻ ഐഡി വാങ്ങാൻ.  കൂടുതൽ വിവരങ്ങൾക്ക്: 800-8052.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com