ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി  അവർക്കെതിരായ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ റോബട്ടിക് പൊലീസ് ചുമതലയേറ്റു.

 കുട്ടികൾക്ക് റോബട്ടിനോടു തോന്നുന്ന കൗതുകവും അടുപ്പവും കേസന്വേഷണത്തിനു കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ. പരാതികൾ സ്വീകരിക്കാനും ആളുകളെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും കഴിയുന്ന സൂപ്പർ സ്മാർട് റോബട്ട് പൊലീസിന്റെ സേവനം എളുപ്പമാക്കും. ഉമ്മുൽഖുവൈൻ സ്മാർട് ഗവൺമെന്റ് ഡിപാർട്മെന്റിന്റെ സഹകരണത്തോടെയാണ്  ഇതിനു തുടക്കമിട്ടത്.

3 വർഷം പരീക്ഷണാടിസ്ഥാനത്തിൽ റോബട്ടിന്റെ സേവനം ഉപയോഗപ്പെടുത്തിയ ശേഷമാണ് ‘ഔദ്യോഗികമായി’ ചുമതല കൈമാറിയതെന്ന് പൊലീസ് മേധാവി മേജർ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല പറഞ്ഞു. ആശുപത്രിയിലെത്തുന്ന കുട്ടികളുടെ പേടി മാറ്റാനും മറ്റുമായി യുഎഇയിൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഫാർമസികളിൽ പോകുമ്പോഴും മറ്റും കുട്ടികൾക്കൊപ്പം ഇവയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com