sections
MORE

നെടുമുടി വേണുവിന്‍റെ വേർപാട് മലയാള സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടം

SHARE

മനാമ∙ നെടുമുടി വേണുവിന്‍റെ വേർപാട് മലയാള സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാ വേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അഭിനയ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അതുല്യ പ്രതിഭ അഞ്ഞൂറിലധികം സിനിമകളിൽ  വ്യത്യസ്ത കഥാപാത്രങ്ങളിലുടെ മലയാളികളുടെ മനസ്സിൽ അമരത്വം നേടിയിട്ടുണ്ട്. ദേശീയ പുരസ്‍കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 

നാടക രംഗത്തു നിന്നു സിനിമയിലെത്തുകയും സംവിധായക റോളടക്കം നിർവഹിക്കുകയും സാംസ്കാരിക മേഖലയിൽ സജീവമാവുകയും ചെയ്ത അദ്ദേഹത്തിന്‍റെ സംഭാവനകൾ മറക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തോടൊപ്പം  ഫ്രന്റസ്  കലാസാഹിത്യ വേദിയും അനുശോചനം രേഖപ്പെടുത്തുന്നതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA