ADVERTISEMENT

കുവൈത്ത് സിറ്റി∙  കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ എക്സിബിഷൻ ഉൾപ്പെടെ വാണിജ്യ പ്രവർത്തനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാർശ പരിഗണിച്ചാണു തീരുമാനം. പ്രദർശനങ്ങൾക്കു പെർമിറ്റ് നിർബന്ധമാണ്.

ആരോഗ്യ സുരക്ഷ നിബന്ധനകൾ കർശനമായി പാലിക്കണം. നിർദിഷ്ട റയിൽ പദ്ധതി സംബന്ധിച്ച് റോഡ്- ഗതാഗത അതോറിറ്റിയുടെ നിർദേശങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിൽ വന്നതോടെ തൊഴിൽ മേഖലയിൽ ആൾക്ഷാമം വർധിച്ചു. പല സ്ഥാപനങ്ങളിലും ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്ത അവസ്ഥയുണ്ട്.

വീസാ നിയന്ത്രണം ഉള്ളതിനാൽ വിദേശത്ത് നിന്ന് ആളുകളെ എത്തിക്കാനും ബുദ്ധിമുട്ടാണ്. കോവിഡ് സാഹചര്യത്തിൽ പ്രവർത്തനം നിലച്ചതിനാൽ നില‌നിൽ‌പ് അവതാളത്തിലായ ഒട്ടേറെ സ്ഥാപനങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞ് പോയിട്ടുണ്ട്. സ്വകാര്യമേഖലയിൽ ഇപ്പോൾ 15,36,033 പേരും പൊതുമേഖലയിൽ 41,1464 പേരും ജോലി ചെയ്യുന്നുവെന്നാണ്  ഔദ്യോഗിക കണക്ക്. 2020 മാർച്ചിന് ശേഷം കുവൈത്തിൽനിന്ന് 2 ലക്ഷത്തോളം വിദേശികൾ വിട്ടുപോയി.

ഈ വർഷം ആദ്യപാദം മാത്രം 67,800 വിദേശികൾ കുവൈത്ത് വിട്ടതായും കണക്കാക്കുന്നു.ഇതിനു പകരം ആളുകൾ ഇനിയും എത്തിയിട്ടില്ലാത്തതുകൊണ്ടാണ് തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നത്. റസ്റ്റ‌റൻ‌റുകൾ, ചില്ലറ വിൽ‌പന കടകൾ തുടങ്ങിയ മേഖലയിലെല്ലാം ആൾക്ഷാമമുണ്ട്. നിലവിൽ കുവൈത്തിലുള്ള ഇഖാമ മാറ്റാൻ സൗകര്യമുള്ളവരെയാണ് ആൾക്ഷാമം നികത്താൻ പല സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്നത്.

വാണിജ്യമേഖലയിൽ വീസ നൽകുന്നതിന് കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാൽ കൂടുതൽ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്.  സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലും ആൾക്ഷാമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com