ADVERTISEMENT

ദോഹ∙ ലോകത്ത് തൊഴിൽ മേഖല നവീകരിക്കപ്പെടുകയാണെന്നും ഇതുവരെ കേട്ടുപരിചയമില്ലാത്ത പുത്തൻ ജോലികളിലേക്കാണ് വരുംതലമുറ എത്തിച്ചേരുകയെന്നും ഖത്തറിലെ നോർക്ക ഡയറക്ടറും എബിഎൻ ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ.മേനോൻ അഭിപ്രായപ്പെട്ടു.. കമ്പനികളുടെ എണ്ണം വർധിക്കുന്നതിനാൽ ക്ലൗഡ് കംപ്യൂട്ടിങ്ങിലെ വൈദഗ്ധ്യത്തിന് ആവശ്യകതയേറുകയാണെന്നും സാങ്കേതികവിദ്യ, ഇന്റർനെറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഓട്ടമേഷൻ തുടങ്ങിയവ ഭാവിയിൽ തൊഴിൽ മേഖലയെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡനന്തര ലോകത്തെ നൂതന തൊഴിൽ സാധ്യതകൾ തിരിച്ചറിയാനായി നോർക്കയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. തൊഴിൽ മേഖലയിൽ ഉൾപ്പെടെ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വികസിച്ചുവരികയാണ്.. ചെലവ് കുറയ്ക്കൽ, തൊഴിൽ കാര്യക്ഷമത, കൃത്യമായ ഡേറ്റ ശേഖരണം എന്നിവയിൽ എഐ ഫലപ്രദമാണ്.

അടുത്ത 10 വർഷം വലിയ മാറ്റങ്ങളുടേതാണ്. ഇത് ഉൾക്കൊള്ളാൻ കഴിയത്തക്ക വിധം പുതിയ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സംവിധാനം പുതുക്കണമെന്നും ജെ.കെ.മേനോൻ പറഞ്ഞു. ആഗോള തലത്തിലുള്ള ബിസിനസ് വിദഗ്ധർ പങ്കെടുത്ത സെമിനാറിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ , അമിത് വാത്സ്യായൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com