ADVERTISEMENT

ദോഹ∙ ഖത്തർ ടൂറിസത്തിന്റെ പായ്ക്കപ്പൽ നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 40 പായ്ക്കപ്പലുകളിൽ 25 എണ്ണം സുരക്ഷയും ആധുനിക സൗകര്യവും ഉറപ്പാക്കി പുതുമോടിയണിഞ്ഞു.

എൽഇഡി വെളിച്ച സംവിധാനങ്ങളും സന്ദർശകർക്ക് ആസ്വദിക്കാൻ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയപ്പോൾ തന്നെ എല്ലാം പരിസ്ഥിതി സൗഹൃദമാക്കാനും പരമ്പരാഗത ഡിസൈൻ നിലനിർത്താനും ശ്രദ്ധിച്ചിട്ടുണ്ട്. സർവീസ് എക്‌സലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വർഷം ആദ്യമാണ് 3 ഘട്ട പദ്ധതി ആരംഭിച്ചത്.

രണ്ടാം ഘട്ടത്തിൽ മറീനകളുടെയും ജെട്ടികളുടെയും ആധുനികവൽക്കരണം, സന്ദർശകർക്ക് കാത്തിരിപ്പു കേന്ദ്രം, പുതിയ ടിക്കറ്റ് ഓഫിസുകൾ, മൂന്നാം ഘട്ടത്തിൽ പായ്ക്കപ്പൽ ജീവനക്കാർക്കും മറീനകളുടെ ദൈനംദിന അറ്റകുറ്റപ്പണികൾ ചെയ്യുന്ന ജീവനക്കാർക്കുമുള്ള ഹെൽത്ത്-സേഫ്റ്റി പരിശീലനം എന്നിവ നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com