sections
MORE

സ്കൂൾ ബസുകളിലെ പരിശോധന ആർടിഎ ഉൗർജിതമാക്കി

rta1
SHARE

ദുബായ് ∙  റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ (ആർടിഎ) സ്കൂൾ ബസുകളിലെ പരിശോധന ഉൗർജിതമായി തുടരുന്നു. ഇതിനകം 103 സ്കൂളുകളുടെ ബസുകളിൽ 1,331 പരിശോധനകൾ നടന്നതായും  ഡ്രൈവർമാരും മറ്റു ജീവനക്കാരും അനുമതിയില്ലാതെ പ്രവർത്തിച്ചതിന് 108 ബസുകൾക്ക് നോട്ടീസ് നൽകിയതായും അറിയിച്ചു. പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങൾ ബസ് ഓപറേറ്റർമാർ പാലിക്കുന്നുണ്ടോ എന്നും പ്രതിരോധ നടപടികൾ കാര്യക്ഷമമാണോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Saeed-Al-Blooshi

 പരിശോധന തീരുമാനിച്ചിരുന്ന 205 ബസുകളിലാണ്.  കോവിഡ് മൂലം സ്കൂളുകൾ ഒാൺലൈൻ പഠനം നടത്തിയതിനാലാണ് 103 ബസുകളായി ചുരുങ്ങിയത്. മഹാമാരിക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷ കൂടുതൽ ഭദ്രമാക്കുകയാണ് ക്യാംപെയിന്റെ ലക്ഷ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA