ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 126 പേർക്ക് കോവിഡ്19 ബാധിച്ചതായും 163 പേർ രോഗമുക്തി നേടിയതായും ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപോർട് ചെയ്തിട്ടുണ്ട്.

 

 ആകെ മരണം– 2,116.  ആകെ രോഗികൾ– 7,38,152. രോഗമുക്തി നേടിയവർ–7,31,632.  ചികിത്സയിലുള്ളവർ–4,404. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

 

3,21,515  പരിശോധനകൾ കൂടി

 

പുതുതായി 321,515 കോവി‍ഡ് പിസിആർ പരിശോധനകൾ നടത്തിയതായും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ പൊതുജനങ്ങൾ ജാഗ്രത കാണിക്കണമെന്നും അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇല്ലെങ്കില്‍ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com