ADVERTISEMENT

അബുദാബി∙ യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് രൂപീകരിച്ചത്.രാജ്യത്തിന്റെ 50ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ സ്വദേശികളെയും വിദേശികളെയും അധികൃതർ ക്ഷണിച്ചു.

Sheikh-Mohammed-Sheikh-Mohamed-bin-Rashid

പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ ജനഹൃദയങ്ങൾ  ഒന്നിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

50 വർഷത്തെ ചരിത്രം 50 ദിവസങ്ങളിലെ ആഘോഷങ്ങളിൽ പ്രതിഫലിക്കും. എമിറേറ്റുകളുടെ ലയനം ഹൃദയങ്ങളുടെ ഐക്യപ്പെടലാണ്. ജനങ്ങൾ ഒരു പതാകയ്ക്കും ഒരു പ്രസിഡന്റിനും ഒരു നിയമത്തിനും കീഴിൽ അണിനിരക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനത്തോടെയാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

യുഎഇയുടെ അൻപതാം ദേശീയദിനത്തിന്റെ ഭാഗമായി അബുദാബി നഗരത്തിൽ അലങ്കാരങ്ങൾ സ്ഥാപിച്ചപ്പോൾ.
യുഎഇയുടെ അൻപതാം ദേശീയദിനത്തിന്റെ ഭാഗമായി അബുദാബി നഗരത്തിൽ അലങ്കാരങ്ങൾ സ്ഥാപിച്ചപ്പോൾ.

ആഘോഷത്തിലേക്ക് യുഎഇയിൽ വസിക്കുന്ന 200ലേറ രാജ്യക്കാരെ ആഘോഷകമ്മിറ്റി ക്രിയേറ്റീവ് സ്ട്രാറ്റജി മേധാവി ഷെയ്ഖ അൽ കെത്ബി  ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സംഘടനകൾ എന്നിവരോടും സുവർണ ജൂബിലി  ആഘോഷ പദ്ധതിയെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു.

English Summary: Nationwide celebration activities for 50th UAE National Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com