ADVERTISEMENT

കുവൈത്ത് സിറ്റി∙ രാജ്യത്തെ ആദ്യത്തെ ഉപഗ്രഹ പദ്ധതിയുമായി കുവൈത്ത് സർവകലാശാലാ സംഘം ദുബായ് എക്സ്പോയിൽ. കഴിഞ്ഞ ദിവസം എക്സ്പോയിൽ നടന്ന സിംപോസിയത്തിൽ  സർവകലാശാലയിലെ എൻ‌ജിനീയറിങ് ആൻഡ് പെട്രോളിയം ഫാക്കൽറ്റി പ്രഫസർ ഡോ.യാസർ അബ്ദുറഹീം പദ്ധതി വിശദീകരിച്ചു.

അടുത്ത വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതാണ് പദ്ധതി. മനുഷ്യത്വത്തിനും ശാസ്ത്രത്തിനും പ്രയോജനപ്പെടും വിധം ഉപഗ്രഹ പഠനത്തിനായി വിദ്യാർഥികളെ പരിശീലിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരത്തെയും ശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുന്ന കുവൈത്തിന്റെ അഭിമാനകരമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതാണ് ഉപഗ്രഹ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കളാണ് പദ്ധതിക്ക് പിന്നിൽ. കുവൈത്ത് വിഷൻ -2035ന് അനുസൃതമായാണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. കുവൈത്ത് സർവകലാശാല ആവിഷ്കരിച്ച പദ്ധതിക്ക് കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസസും വിവിധ സർക്കാർ ഏജൻസികളും പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.

പൈതൃകം വിളമ്പി സാദു സൊസൈറ്റിയും

expo-sadhu-pavilion
ദുബായ് എക്സ്പോയിലെ കുവൈത്ത് പവിലിയനിൽ സാദു സൊസൈറ്റിയുടെ പ്രദർശനത്തിൽനിന്ന്.

ദുബായ് എക്സ്പോയിൽ കുവൈത്ത് പവിലിയനിൽ എത്തുന്നവർക്ക് കുവൈത്തിന്റെ പൈതൃകവും അറിയാൻ. സാദു ക്രാഫ്റ്റ് സൊസൈറ്റിയാണ് കുവൈത്തിന്റെ കലാപൈതൃകവും സാംസ്കാരികത്തനിമയും  അടയാളപ്പെടുത്തുന്ന പ്രദർശനവുമായി രംഗത്തുള്ളത്.

ധന്യമായ പാരമ്പര്യത്തിൽ നിന്ന് ആഗോള സാംസ്കാരിക ഭൂപടത്തിൽ കുവൈത്തിനുള്ള സ്ഥാനം വെളിപ്പെടുത്തുന്ന ചുമർ ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശനത്തിലുണ്ട്.

രാജ്യത്ത് തുണിനെയ്ത്തിന്റെ ചരിത്രം കൂടിയാണ് സന്ദർശകരെ ബോധ്യപ്പെടുത്തുന്നതെന്ന് സൊസൈറ്റി ഡയറക്ടർ സഹർ അബ്ദുൽ റസൂൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com