ADVERTISEMENT

ദുബായ് ∙ സങ്കീർണ ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയംകൊണ്ട് കൃത്യതയോടെ ചെയ്യാൻ 'ഡോക്ടർ റോബട്' റെഡി.  ഡോക്ടർമാരുടെ ജോലി ലഘൂകരിക്കാനും ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും കഴിയും. ആരോഗ്യമേഖലയിലെ സങ്കീർണതകൾ ഇല്ലാതാക്കുന്ന ന്യൂജെൻ റോബട്ടുകളെ പ്രമുഖ കമ്പനികൾ ജൈടെക്സിൽ പരിചയപ്പെടുത്തി.

സ്മാർട് റോബട് ഉണ്ടെങ്കിൽ ശസ്ത്രക്രിയ എളുപ്പമാണെന്നു മാത്രമല്ല, ഡോക്ടർമാരുടെ എണ്ണവും കുറയ്ക്കാം. തലയിലെയും ഹൃദയത്തിലെയുമെല്ലാം ശസ്ത്രക്രിയകൾക്ക് റോബട്ടുകളുടെ സാന്നിധ്യം വർധിച്ചതായി പ്രതിനിധികൾ പറയുന്നു. സഹായി മാത്രമായിരുന്ന റോബട്ടുകളെ പ്രധാന ഉത്തരവാദിത്തങ്ങൾ വിശ്വസിച്ചേൽപിക്കാം. മനുഷ്യർക്കു സംഭവിക്കാവുന്ന പിഴവുകൾ ഇവയ്ക്ക് ഒഴിവാക്കാനുമാകും.

റോബട്ടിക് ശസ്ത്രക്രിയകളിൽ മുറിവുകളുടെ വ്യാപ്തി കുറയ്ക്കാം. റോബട്ടുകൾക്ക് നിർദേശം നൽകിയാൽ കൃത്യതയോടെ ചെയ്യുന്നതിനാൽ ഡോക്ടർമാർക്ക് മേൽനോട്ടം വഹിച്ചാൽ മതിയാകും. ഭാവിയിലെ സ്മാർട് ആശുപത്രികളുടെ പൂർണ നിയന്ത്രണം റോബട്ടുകൾക്കാകുമെന്ന് ദക്ഷിണ കൊറിയൻ പ്രതിനിധികൾ പറയുന്നു. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ, മുതിർന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തുചെയ്യാൻ കഴിയുന്ന റോബട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com