ADVERTISEMENT

ദുബായ് ∙ ചാന്ദ്ര ദൗത്യമടക്കമുള്ള ബഹിരാകാശ പദ്ധതികളിൽ യുഎഇയും ഇസ്രയേലും സഹകരിക്കും. ഗ്രഹങ്ങൾ, നക്ഷത്ര സമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പഠന-ഗവേഷണങ്ങളിലും  ബഹിരാകാശ പേടകങ്ങളുടെ നിർമാണത്തിലും സഹകരണം ശക്തമാക്കാനാണ് ധാരണ.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎഇ-ഇസ്രയേൽ സ്പേസ് ഏജൻസികൾ ഒപ്പുവച്ചു. യുഎഇ അടുത്തവർഷവും ഇസ്രയേൽ 2024ലും ചാന്ദ്ര ദൗത്യത്തിനു തയാറെടുക്കുകയാണ്. അടുത്തവർഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയ്ക്ക് ചന്ദ്രോപരിതലത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ യുഎഇയുടെ റോവറിനെ ഇറക്കാനാണു പദ്ധതി.

പഠന-ഗവേഷണങ്ങളിൽ ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ സഹകരിക്കും. കാർഷിക, ആരോഗ്യ മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മിലും സഹകരണമുണ്ട്. നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും.

ചരിത്രത്തിലാദ്യമായി കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദത്തിനു തുടക്കം കുറിച്ചത്. 10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com