അല്‍ സദ്ദിന് വീണ്ടും അമീര്‍ കപ്പ്; അൽ റയാനെ തോൽപ്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

al-sadd-amir-cup-title
അല്‍ സദ്ദ് അമീര്‍ കപ്പുമായി.
SHARE

ദോഹ ∙ പെനാലിറ്റികളിലെ വിജയത്തിലൂടെ അല്‍ സദ്ദ് വീണ്ടും അമീര്‍ കപ്പ് സ്വന്തമാക്കി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അമീര്‍ കപ്പ് സമ്മാനിച്ചത്. ഇന്നലെ രാത്രി 2022 ഫിഫ ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയമായ അല്‍ തുമാമയില്‍ നടന്ന 49-ാമത് അമീര്‍ കപ്പ് ഫൈനലില്‍ അല്‍ റയാനു മേല്‍ നേടിയ പെനാലിറ്റികളിലെ വിജയമാണ് 18-ാം തവണയും അല്‍ സദ്ദിന് അമീര്‍ കപ്പ് നേടികൊടുത്തത്. 

al-sadd-amir-cup-title1
അല്‍ സദ്ദ് അമീറില്‍ നിന്ന് അമീര്‍ കപ്പ് സ്വീകരിക്കുന്നു.

അല്‍ റയാനു വേണ്ടി 44-ാം മിനിറ്റില്‍ യാസിന്‍ ബ്രഹ്മിയും 58-ാം മിനിറ്റില്‍ അല്‍ സദ്ദിനായി സാന്റി കസോര്‍ലയുമാണ് ഗോള്‍ നേടിയത്. രണ്ടു ഗോളുകളും പെനാലിറ്റി കിക്കിലൂടെയാണ് ഇരു ടീമുകളും നേടിയത്.

നിശ്ചിത സമയത്തില്‍ ഇരു ടീമുകളും 1-1 സമനിലയില്‍ എത്തിയതോടെയാണ് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പ്രവേശിച്ചത്. അല്‍ സദ്ദും അഞ്ചും അല്‍ റയാന്‍ നാലും ഗോളുകളാണ് ലക്ഷ്യത്തിലെത്തിച്ചത്. 40,000 കാണികളുടെ പിന്തുണയിലാണ് ആവേശകരമായ അമീര്‍ കപ്പ് ഫൈനല്‍ നടന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA