ADVERTISEMENT

കുവൈത്ത് സിറ്റി∙ ഡ്രൈവിങ് ലൈസൻസിനും കാർ റജിസ്ട്രേഷനും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നു. സിവിൽ ഐഡി കാർഡിനായിൽ ഉപയോഗിക്കുന്ന മൈഎഡൻറ്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസും കാർ റജിസ്ട്രേഷനും കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. 

ലൈസൻസ്, കാർ റജിസ്ട്രേഷൻ കാർഡ് എന്നിവ കൈവശം കരുതുന്നതിന് പകരം മൊബൈൽ ഫോണിൽ കൊണ്ടുനടക്കാനാകും. 

അതേസമയം ഗതാഗതനിയമ ലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോൺ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനവും ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തുന്നുണ്ട്. നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഉൾപ്പെടയുള്ളതാകും സന്ദേശം.  പിഴ എളുപ്പത്തിൽ അടയ്ക്കുന്നതിനും ഈടാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

English Summary : Driving license and car registration document to go digital in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com