അറബ് കപ്പ് പാക്കേജുമായി ഖത്തർ എയർവേയ്‌സ്

qatar-airways
SHARE

ദോഹ∙ഫിഫ അറബ് കപ്പ് കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്.  നവംബർ 30 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 

ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബിൽ ചേരുന്നവർക്കാണ്  ആനുകൂല്യം ലഭിക്കുക. ഈ മാസം 31നുള്ളിൽ യാത്രാ പാക്കേജ് എടുത്താൽ മൂന്നു രാത്രിയോ അതിൽ കൂടുതലോ ഹോട്ടൽ താമസവും യാത്രാ പാക്കേജിന് ഇരട്ടി ക്യൂമൈൽസും ലഭിക്കും. 

പുതിയ അംഗങ്ങൾ JOINMEPC21എന്ന പ്രമോ കോഡ് ഉപയോഗിച്ച് പ്രിവിലേജ് ക്ലബിൽ ചേരുമ്പോൾ തന്നെ 1,500 ക്യൂമൈൽസ് ലഭിക്കും. ഫുട്‌ബോൾ പ്രേമികൾക്ക് മത്സരം കാണാൻ തങ്ങളുടെ ഉചിതമായ യാത്രാ തീയതികൾ, താമസം, ഇഷ്ടടീമുകളുടെ മത്സര ടിക്കറ്റ് എന്നിവ തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.qatarairwaysholidays.com/qa-en/fifa-arab-cup-2021/overview എന്ന ലിങ്ക് സന്ദർശിക്കുക.  

നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന അറബ് കപ്പ് 2022 ഫിഫ ഖത്തർ ലോകകപ്പ് വേദികളായ അൽ ബെയ്ത്, അൽ തുമാമ, അഹമ്മദ് ബിൻ അലി, റാസ് അബു അബൗദ്, എജ്യൂക്കേഷൻ സിറ്റി, അൽ ജനൗബ് എന്നീ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. 2022 ഫിഫ ഖത്തർ ലോകകപ്പിന് മുൻപുള്ള പരീക്ഷണ ടൂർണമെന്റാണിത്.

English Summary : Qatar Airways Holidays unveils special travel packages for Arab Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA