ഈന്തപ്പഴ വിപണന മേള ഇന്നു കൂടി

SHARE

ദോഹ∙സൂഖ് വാഖിഫിൽ നടക്കുന്ന പത്ത് ദിവസത്തെ ഈന്തപ്പഴ വിപണന മേള ഇന്ന് സമാപിക്കും.

ആദ്യ 3 ദിവസത്തിനുള്ളിൽ 13 ടൺ ഈന്തപ്പഴമാണ് വിറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 5,836 കിലോ വിറ്റു.  നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക വകുപ്പിന്റെയും സൂഖ് വാഖിഫിന്റെയും പങ്കാളിത്തത്തിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഈന്തപ്പഴ മേളയാണിത്.   55 പ്രാദേശിക ഫാമുകളും ദേശീയ കമ്പനികളുമാണ് മേളയിൽ പങ്കെടുക്കുന്നത്. കിലോയ്ക്ക് 8 റിയാൽ നിരക്ക് മുതൽ വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളാണ് മേളയിൽ ലഭിക്കുക.

സൂഖ് വാഖിഫിലെ വെസ്‌റ്റേൺ സ്‌ക്വയറിൽ നടക്കുന്ന മേളയിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00വരെയാണ് ഇന്ന് പ്രവേശനം.

English Summary : Third Local Dates Exhibition 2021in Souq waqif ends today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA