ADVERTISEMENT

ദുബായ് ∙ കോവിഡ് 19ന്റെ ആഘാതത്തിൽ നിന്ന് മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ ശ്രദ്ധേയമായ വീണ്ടെടുപ്പ് നടത്തി വളർ‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുകയാണെന്ന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. എക്‌സ്‌പോ 2020 ദുബായിയുടെ 'മാല്‍ദീവ്‌സ് ഓണർ‍ ഡേ'യോടനുബന്ധിച്ച് നടന്ന മാലദ്വീപ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

maldives-investment-forum-1

രാജ്യത്തിന്റെ നിക്ഷേപ മേഖലയുടെ വികസനത്തിന് ഭരണകൂടം നടത്തുന്ന ശക്തമായ നടപടികളും വിശദീകരിച്ചു. ടൂറിസ്റ്റ് റിസോര്‍ട്ട് വികസനത്തിനായുള്ള പുതിയ ദ്വീപുകൾക്ക് സമാരംഭം കുറിച്ചു. മാലദ്വീപിന്റെ പരിവര്‍ത്തന പ്രയാണത്തില്‍ ചേരാൻ നിക്ഷേപകരെ ക്ഷണിച്ചു. 2030നകം ‘നെറ്റ് സീറോ എമിഷൻ’ നേടിയെടുക്കാനുള്ള മാലദ്വീപിന്റെ സുധീര നീക്കം ചൂണ്ടിക്കാട്ടിയ പ്രസിഡന്റ്, പുനരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍ക്ക് പരിഗണന നല്‍കി കുറഞ്ഞ കാർബൺ‍ നില കൈവരിക്കാനുള്ള തന്റെ ഗവണ്‍മെന്റിന്റെ ശ്രമങ്ങൾ‍ ഊന്നിപ്പറഞ്ഞു.

maldives-investment-forum-3

മാലദ്വീപിന്റെ ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ച സാമ്പത്തിക വികസന മന്ത്രി ഫയ്യാസ് ഇസ്മായിൽ‍, ബിസിനസും വാണിജ്യവും കൂടുതൽ‍ പ്രബലമാവാൻ രാജ്യത്തിന്റെ ഉദാര നയങ്ങളും നിയമാനുസൃത പരിസ്ഥിതിയും സഹായിച്ചെന്ന് വ്യക്തമാക്കി. രാജ്യാന്തര വിമാനത്താവള വികസനം, മാലിയിലേയ്ക്ക് പ്രധാന വാണിജ്യ തുറമുഖം പുനഃസ്ഥാപിച്ചത് എന്നിവയടക്കമുള്ള മുഖ്യ വികസന പദ്ധതികളിൽ‍ ചിലതാണ്.

maldives-investment-forum-2

വ്യാപാരവും വിനോദസഞ്ചാരവും ബിസിനസിലും വാണിജ്യ പ്രവര്‍ത്തനങ്ങളിലുമുള്ള ദ്രുത വളര്‍ച്ചയും ശക്തിപ്പെടുത്താൻ‍ ഇവ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി ഡോ. അബ്ദുല്ല മൗസൂം, ദേശീയ ആസൂത്രണ-ഭവന-അടിസ്ഥാന സൗകര്യ മന്ത്രി മുഹമ്മദ് അസ്‌ലം എന്നിവരും സംബന്ധിച്ചു.

English Summary : President's speech at the Maldives Investment Forum held in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com