ADVERTISEMENT

ദുബായ്∙ ജെഫു ജൈലാഫിന്റെ ആദ്യപുസ്തകമായ വെയിൽക്കല്ലുകളിൽ വേറിങ്ങുമ്പോൾ എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും.

jeffu

 

സുതാര്യമായ ഭാഷ, ലോജിക്കലായുള്ള കയറ്റിറക്കങ്ങള്‍, ചാരുതയുള്ള ബിംബങ്ങള്‍, നിരാശയിലും ചിന്നുന്ന പ്രസാദാത്മകത ഇവയെല്ലാം ജെഫുവിലെ കഥാകാരന്റെ അടയാളങ്ങള്‍. ഒരു പ്രത്യേക സ്ഥലരാശിയുടെ പുരാവൃത്തമല്ല, ലോകത്തിന്റെ വ്യത്യസ്ത കോണുകളിലെ മനുഷ്യരെക്കുറിച്ച് ആവലാതികൊള്ളുന്ന രചനകളാണിതിൽ. നോവലോളം പരത്തിയെടുക്കാവുന്ന നോവുകളുടെ അടരുകളുള്ളതാണ് അവയിൽ ചിലത്. അങ്ങനെ ഉള്ളിൽ ഒതുക്കിപ്പിടിച്ചും വരിയിൽ അടക്കിപ്പറഞ്ഞും ഒരു പുതുകഥാലോകം തുറക്കപ്പെടുകയാണ്. എത്തിപ്പെടുന്നവർക്ക്‌ ഏതു തരത്തിലുള്ള ഭൂപടവും നിർമിക്കാനുതകുന്ന തരത്തിൽ, ചേർത്ത് വച്ചതും ഒഴിച്ചിട്ടതുമായ അനേകം ഇടങ്ങളുള്ള മനോഹര കാവ്യദേശങ്ങളാണ് ഓരോ കഥയും. കാഴ്ചയിൽ, ബിംബങ്ങളിൽ സുന്ദരമായ ഭാഷ കൊണ്ട് ജെഫു ജൈലാഫ് പടർത്തിവിട്ട പ്രവാഹങ്ങൾ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും വായനക്കാരുടെയുള്ളിലൂടെ ഒഴുകുന്നുണ്ടാവും.

 

ഷാഫി കാമിയോ, ഇസ്ഹാഖ്‌ നിലമ്പൂർ എന്നിവരാണ് കഥകൾക്ക് വേണ്ടി വരകൾ നിർവഹിച്ചിട്ടുള്ളത്.  സാപ്പിയൻസ് ലിറ്ററേച്ചർ ആണ് പ്രസാധകർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com