ADVERTISEMENT

ഷാർജ ∙ ദൃഢനിശ്ചയമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നവ്യ ഭാസ്ക്കരന്റെ ‘ദ ഡേ ഐ ആള്‍ മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന ചടങ്ങിൽ ഖാലിദ് വലീദ് ബുക്കാതിര്‍ ഷാർജ ഇന്ത്യന്‍ അസോസിയേന്‍ വൈസ് പ്രസിഡന്റ് വൈ.എ. റഹീമിന് നല്‍കിയാണ് നിര്‍വ്വഹിച്ചത്.  

ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, എഴുത്തുകാരൻ പത്മനാഭൻ നാലപ്പാട്ട്, നവ്യയുടെ മാതാപിതാക്കളായ ഡോ. ഭാസ്ക്കരൻ, ഡോ. വന്ദന എന്നിവർ സംബന്ധിച്ചു. തന്റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുള്ള നവ്യയുടെ ശബ്ദ ശേഷി പോലും നഷ്ടപ്പെട്ട  എട്ടു മാസത്തെ തീവ്രമായ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.   

എട്ടാം വയസ്സു മുതല്‍ സംഗീതം ഇഷ്ടപ്പെടുന്ന നവ്യ 2019 ലെ യുഎഇ മ്യൂസിക്ക് റിയാലിറ്റി ഷോ ജേതാവ് ആയിരുന്നു. ഇതേ വര്‍ഷം തന്നെ അമേരിക്കയില്‍ നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനത്ത് എത്തി. നവ്യ എഴുതിയ കവിത യൂനിസെഫിന്റെ വോയ്‌സ് ഓഫ് യൂത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായ് എക്സ്പോ 2020യിലും നവ്യയ്ക്ക് സംഗീത പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com