ADVERTISEMENT

ഷാർജ ∙ നിർണായകമായ നേരങ്ങളിൽ എടുക്കേണ്ടിവരുന്ന വേണമോ, വേണ്ടയോ എന്ന  തീരുമാനമാണ് പലപ്പോഴും മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് എന്ന് എഴുത്തുകാരൻ  പി. എഫ് .മാത്യൂസ് പറഞ്ഞു. തന്റെ പുതിയ കൃതിയായ 'കടലിന്റെ മണം' എന്ന നോവലിനെ മുൻനിറുത്തി നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

 

 മുൻകാല കൃതികളിൽ നിന്ന് വ്യത്യസ്തമായി 'കടലിന്റെ മണം' എന്ന നോവലിൽ താൻ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തി. സാധാരണക്കാരനായ സച്ചിദാനന്ദൻ എന്ന മനുഷ്യന്റെ ഞെട്ടിപ്പിക്കുന്ന രൂപാന്തരങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. സഫിയ എന്ന കഥാപാത്രത്തിന്റെ ജീവിതമൂല്യവിചാരങ്ങളും നോവൽ ചർച്ച ചെയ്യുന്നു.

 

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ്. എഴുത്തുകാരി സോണിയ റഫീഖ് മോഡറേറ്ററായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com