ADVERTISEMENT

ഷാർജ ∙ നൂറ്റാണ്ടുകളുടെ ജൈവിക ചരിത്രത്തെക്കുറിച്ചുള്ള ഇനിയും കണ്ടെടുത്തിട്ടില്ലാത്ത അവശേഷിപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ബയോകെമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രണയ് ലാൽ. വിസ്മയകരമായ ജൈവ വൈവിധ്യമുള്ള മേഖലയാണിത്. എന്നാൽ, ആവശ്യമായ പഠനങ്ങൾ നടന്നിട്ടില്ല. 

 

'ഇൻഡിക- ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം' എന്ന തന്റെ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അവതരിപ്പിച്ച് ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ പഠനങ്ങളെ മറികടന്ന്, സ്വാഭാവിക ജൈവിക ചരിത്രത്തിൽ ഊന്നിയുള്ള,  ഈ വിഷയത്തിലെ ഒരേയൊരു കൃതിയാണിതെന്നു നിരൂപകർ അഭിപ്രായപ്പെടുന്നു. അനൂപ് അവതാരകനായിരുന്നു. വിദ്യാർഥികളടക്കം ഒട്ടേറെ പേർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com