ഷാർജ ∙ രാജ്യാന്തര പുസ്തക മേളയിൽ മലയാള അക്ഷരങ്ങളോടുള്ള സ്നേഹം അക്ഷര വന്ദനമായി ശ്രദ്ധനേടി. കേരളത്തിലെ പാഠ്യപദ്ധതിയിൽ മലയാള അക്ഷരം ആദ്യം പഠിപ്പിക്കുന്ന രീതി മാറ്റുന്നതിനെതിരേയുള്ള ആശങ്ക പങ്കുവയ്ക്കൽ കൂടിയായി പരിപാടി. ‘ഭാഷ നാടിന്റെ ജനിതകമാണ്. അത് സംസ്കാരത്തിന്റെ ഹരിതകമാണ്’-എന്നു തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലി.
മാധ്യമ പ്രവർത്തകരായ വടയാർ സുനിൽ, ഷാബു കിളിത്തട്ടിൽ, വനിത വിനോദ്, സാഹിത്യ-സാംസ്ക്കാരിക പ്രവർത്തകരായ പി. ശിവപ്രസാദ്, ഇസ്മായിൽ മേലടി, ഷാജി ഹനീഫ്, ഇ.കെ.ദിനേശൻ, റോജിൻ പൈനുംമൂട്, ഹമീദ് ചങ്ങരംകുളം, പ്രീതി രഞ്ജിത്ത്, സജ്ന അബ്ദുള്ള, മഞ്ജു ശ്രീകുമാർ, ബബിത ഷാജി, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷാലി അബൂബക്കർ, പുരുഷു കണ്ടമ്പ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി.