പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

norka-12
SHARE

ദുബായ്∙നോർക്ക  -റൂട്ട്‌സ് മുഖേന പ്രവാസിമലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവുംലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു  വേണ്ടിയാണ് ഒറ്റത്തവണ  ധനസഹായം നല്‍കുന്നത്. മൂന്നുലക്ഷംരുപ വരെയാണ് ധനസഹായം.  ദൂ

സഹകരണസംഘങ്ങളുടെഅടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെഅഞ്ച് ഇരട്ടിക്ക്‌സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷംരൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും.  അപേക്ഷിക്കുന്ന സമയത്ത്‌സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയുംവേണം.  എ, ബി ക്ലാസ്അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം.  ബൈലോയിൽ സര്‍ക്കാര്‍ ധനസഹായംസ്വീകരിക്കുന്നതിന് വ്യവസ്ഥഉണ്ടായിരിക്കണം.  സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെകുറഞ്ഞത് 10 പേര്‍ക്കെങ്കിലുംതൊഴിലുംവരുമാനവുംലഭ്യമാകുന്ന സംരംഭങ്ങള്‍ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളളസംരംഭങ്ങള്‍ മേല്‍പ്രകാരംതൊഴില്‍ലഭ്യമാകത്തക്കതരത്തില്‍വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്.  സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍,സംഘത്തിലെഅംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.  

അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്‌സ്‌വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്‌റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ്എക്‌സിക്ക്യൂട്ടീവ് ഓഫിസര്‍, നോര്‍ക്ക-റൂട്ട്‌സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ ലഭിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിലോ  18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നുംമിസ്ഡ്‌കോള്‍സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  ലഭിക്കും.

English Summary: Expatriate Co-operative Societies can apply for financial assistance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA