ADVERTISEMENT

ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ കൗണ്ട് ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ നാളെ ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ (ഐഎസ്‌സി) നേതൃത്വത്തിൽ അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കാർണിവൽ നാളെ വൈകിട്ട് 7.00ന് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യും.

 

വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെ  പരിപാടികളോടെയാണ് ആഘോഷമെന്ന് ഐഎസ് സി പ്രസിഡന്റ് ഡോ.മോഹൻ തോമസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. എംബസി അപ്പെക്‌സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽസ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് കാർണിവൽ നടത്തുന്നത്. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ 1,000 പേർക്കാണ് കാർണിവലിൽ പ്രവേശനം.

 

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടികൾ എന്നതിനാൽ ആദ്യമെത്തുന്നവർക്കാണ് പ്രവേശനം. പ്രവേശനം തികച്ചും സൗജന്യമാണ്. അതേസമയം കോവിഡ് വാക്‌സിനെടുക്കാത്ത കുട്ടികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാണ്. ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്, യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ-ഖത്തർ (യുണിഖ്), ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻക്യു) എന്നിവരുടെ സേവനവും കാർണിവലിൽ ലഭിക്കും.

 

സന്ദർശകർ  മാസ്‌ക് ധരിക്കണം. ഇഹ്‌തെറാസ് പ്രൊഫൈൽ നിറം പച്ചയായിരിക്കണം. കുടുംബങ്ങൾക്ക് സ്‌കൂളിലെ ഗേറ്റ് നമ്പർ 4, മറ്റുള്ളവർക്ക് ഗേറ്റ് നമ്പർ 6 എന്നിവിടങ്ങളിലൂടെയാണ് പ്രവേശനം. ഗേറ്റ് നമ്പർ 4 നോട് ചേർന്നാണ് ആന്റിജൻ, മെഡിക്കൽ സേവനങ്ങൾ ലഭിക്കുക. വാർത്താസമ്മേളനത്തിൽ ഐഡിയൽ സ്‌കൂൾ പ്രസിഡന്റ് ഹസൻ കുൻഹി എം.പി, കാസിൽ ഗ്രൂപ്പ് എംഡി മിബു ജോസ്, ഐഡിയൽ സ്‌കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലി എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com