ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടി

embassy
കുവൈത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ സ്ഥാനപതി സിബി ജോർജും മുതിർന്ന ഉദ്യോഗസ്ഥരും.
SHARE

കുവൈത്ത് സിറ്റി∙നോർക്കയുടെ വിദ്യാഭ്യാസ വായ്‌പ ലഭിക്കുന്നതിന് ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു.

നിലവിൽ അതിന് സൗകര്യം ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ ‌പ്രയാസം ശ്രദ്ധയിൽപ്പെടുത്തിയതിന് ഓപ്പൺ ഹൗസിൽ മറുപടി ‌പറയുകയായിരുന്നു അദ്ദേഹം.

ശമ്പളം സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്പോൺസർ നൽകുന്ന സർട്ടിഫിക്കറ്റ് വിദേശമന്ത്രാലയത്തിന്റെ അംഗീകാരത്തിന് അനുസൃതമായി അറ്റസ്റ്റ് ചെയ്തു നൽകാൻ എംബസി നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

പാസ്പോർട്ട് 3 മാസം മുൻപെങ്കിലും പുതുക്കണം

പാസ്പോർട്ട് പുതുക്കുന്നതിന് അപേക്ഷിക്കാൻ കാലാവധി തീരുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സ്ഥാനപതി ‌പറഞ്ഞു. ചുരുങ്ങിയത് 3 മാസം മുൻപെങ്കിലും അപേക്ഷിക്കണം. പാസ്പോർട്ട് നൽകുന്നതിന് പൊലീസിന്റെ പ്രീ-വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

പല കാരണങ്ങളാലും ‌അത് ‌ലഭിക്കുന്നതിന് കാലതാമസം അനുഭവപ്പെടാറുണ്ട്. അത് കൂടി കണക്കിലെടുത്ത് മു‌ൻകൂട്ടി അപേക്ഷിക്കണം. പൊലീസ് ‌വെരിഫിക്കേഷൻ ഹറാസ്‌മെ‌ന്റ് ആയി കരുതരുത്. അനിവാര്യമായ കാര്യമാണ് അത്. പാസ്പോർട്ടിനുള്ള അപേക്ഷയിൽ ബന്ധപ്പെട്ട പൊലീസ് ‌സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ കൃത്യമായി നൽകാനും ശ്രദ്ധിക്കണം. 

തൊഴിലുടമയെ പാഠം ‌പഠിപ്പിക്കൽ എംബസിയുടെ ചുമതല അല്ല

തൊഴിലാളികൾക്ക് അസൗകര്യമുണ്ടാകുന്നുവെന്ന പേരിൽ ഏതെങ്കിലും തൊഴിലുടമയെ ‌പാഠംപഠിപ്പിക്കൽ എംബസിയുടെ ജോലിയല്ലെന്ന് സ്ഥാനപതി ‌പറഞ്ഞു. കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന ബോധ്യപ്പെട്ടാൽ ജോലി ഒഴിവാക്കിപ്പോകാം. നിയമവിധേയമല്ലാത്ത കാര്യങ്ങൾ കമ്പനികളിൽ നിന്നും ഉണ്ടായാൽ എംബസി ഇടപെടും. കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക എന്നത് നിരവധി വിഷയങ്ങളുമായി ‌ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യക്കാരനും പട്ടിണി കിടക്കാതെ നോക്കാൻ എംബസി ‌ശ്രദ്ധിക്കും. ടിക്കറ്റെടുക്കാൻ കഴിയാത്തതിന്റെ പേരിൽ ആരും നാട്ടിലേക്ക് തിരിച്ചുപോകാതിരിക്കുന്ന അവസ്ഥയും ഉണ്ടാകില്ല. 

ഇന്ത്യയിലേക്ക് സന്ദർശക വീസ തേടി സ്വദേശികൾ

നവംബർ 15ന് വീസ അനുവദിച്ചു തുടങ്ങിയതോടെ ഇന്ത്യയിലേക്ക് സന്ദർശക വീസയ്ക്ക് കുവൈത്തികളുടെ അപേക്ഷ വർധിച്ചിട്ടുണ്ട്. Indianvisaonline.com എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. സാമ്യതയുള്ള വിലാസത്തിൽ വ്യാജ ‌സൈറ്റുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ പരിപാടികളുമായി ഇന്ത്യൻ എംബസി

26ന് രാവിലെ 10ന് എംബസി ഹാളിൽ ഭരണഘടനാ ദിനം ആഘോഷിക്കും. ഡിസംബർ 2ന് മുബാറകിയയിൽ ഓപ്പൺ വേദിയിൽ എംബസി സംഗീത പരിപാടി സംഘടിപ്പിക്കും. നാഷനൽ ലൈബ്രറിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാപരിപാടിയും ഒരുക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA