ADVERTISEMENT

ദോഹ∙നാളെ മുതൽ ഡിസംബർ 18 വരെ ഖത്തറിന് ആഘോഷങ്ങളുടെ ദിനങ്ങളാണ്. ഫിഫ പാൻ അറബ് കപ്പ്, ഖത്തർ ദേശീയ ദിനം, ഫുഡ് ഫെസ്റ്റിവൽ ഉൾപ്പെടെ വൈവിധ്യമാർന്ന കായിക, വിനോദ, സാംസ്‌കാരിക പരിപാടികളാണ് രാജ്യത്തുടനീളം. ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിലുള്ള ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവലിന് നാളെ വൈകിട്ട് 6.45ന് അൽ ബിദ പാർക്കിൽ തുടക്കമാകും.

 

ഈ മാസം 30 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ പാൻ അറബ് കപ്പ് നടക്കുന്നത്. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനവും അറബ് കപ്പ് ഫൈനലും കൂടിയാണെന്നതിനാൽ ആഘോഷങ്ങൾക്ക് മാറ്റേകും. കോർണിഷിലും അൽബിദ പാർക്കിലുമായാണ് ഫുഡ് ഫെസ്റ്റിവൽ. കോർണിഷിൽ ഡിസംബർ 4 വരെയും അൽബിദ പാർക്കിൽ ഡിസംബർ 17 വരെയും ഭക്ഷ്യ മേള നീളും. അറബ് കപ്പ് കാണികൾക്കുള്ള ആഘോഷ പരിപാടികൾക്ക് ദോഹ കോർണിഷ് ആണ് വേദിയാകുന്നത്.

 

ആഘോഷങ്ങളോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെ കോർണിഷ് റോഡ് അടയ്ക്കും. പൊതുഗതാഗതവും കാൽനടയാത്രയും മാത്രമേ അനുവദിക്കൂ.   
എന്തൊക്കെ, എവിടെയന്നറിയാം ഫിഫ അറബ് കപ്പ് 30 മുതൽ ഡിസംബർ 18 വരെ. വേദികൾ-അൽബെയ്ത് സ്റ്റേഡിയം, അൽ ജനൗബ്, അഹമ്മദ് ബിൻ അലി, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, സ്റ്റേഡിയം 974, അൽ തുമാമ. പ്രവേശനത്തിന് മത്സര ടിക്കറ്റുകൾ വേണം.

കോർണിഷിൽ

ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ നാളെ മുതൽ ഡിസംബർ 17 വരെ. വേദികൾ-കോർണിഷ് സ്ട്രീറ്റ്, അൽബിദ പാർക്ക്. പ്രവേശനം ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 11.00 വരെ. വാരാന്ത്യങ്ങളിൽ രാത്രി 1.00 വരെയും.

∙സംഗീത പരിപാടികൾ, വെടിക്കെട്ട് പ്രദർശനം, 8 ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, മ്യൂസിക്കൽ വാട്ടർ ഷോ, എൽഇഡി ഇൻസ്റ്റലേഷൻ

കത്താറ കൾചറൽ വില്ലേജിൽ
∙കത്താറ ബീച്ചിൽ ഈ മാസം 30 മുതൽ ഡിസംബർ 18 വരെ പരമ്പരാഗത പായ്ക്കപ്പൽ മേള.

∙പായ്ക്കപ്പലുകളുടെ പ്രദർശനത്തിന് പുറമേ തൽസമയ പെയിന്റിങ്, പരമ്പരാഗത, നാടൻ കലാ പരിപാടികൾ, മീൻപിടിത്ത മത്സരം, കരകൗശല ശിൽപശാലകൾ എന്നിവ നടക്കും. പ്രവേശനം രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയും. വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 11.00 വരെ.

ആസ്പയർ പാർക്കിൽ

∙ഡിസംബർ 9 മുതൽ 18 വരെ ഖത്തർ ബലൂൺ ഫെസ്റ്റിവൽ. ബലൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഡാൻസ്, ഡിജെ, ഗെയിമുകൾ, സംഗീത പരിപാടികൾ. പ്രവേശനം വൈകിട്ട് 4.00 മുതൽ രാത്രി 10.00 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com