'റഷ്യയും ഇസ്‌ലാമിക ലോകവും' സമ്മേളനത്തിന് ജിദ്ദയിൽ തുടക്കം

conference
SHARE

ജിദ്ദ ∙ 'റഷ്യയും ഇസ്‌ലാമിക ലോകവും' സമ്മേളനത്തിന് ജിദ്ദയിൽ തുടക്കം. തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും ഈ സമ്മേളനം സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. പ്രസംഗം മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലാണ് വായിച്ചത്.

സൗദി-റഷ്യൻ ബന്ധം ശക്തവും ചരിത്രപരവുമാണ്. ഈ ബന്ധം സമീപകാലത്ത് ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. നിരവധി സംയുക്ത കരാറുകളിൽ ഒപ്പുവയ്ക്കുകയും, സാമ്പത്തിക, സാംസ്കാരിക, പ്രതിരോധ മേഖലകളുടെ വികസനത്തിനും വഴിയൊരുക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ നിലവാരം ഉയർത്തി. റഷ്യയെ ഇസ്‌ലാമിക ലോകവുമായി ബന്ധിപ്പിക്കുന്നത് ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങളാണ്.

റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറും സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ് ചെയർമാനുമായ റുസ്തം മിന്നിഖാനോവും റഷ്യൻ ഫെഡറേഷനിലെയും ഇസ്‌ലാമിക രാജ്യങ്ങളിലെയും നിരവധി വിശിഷ്ട വ്യക്തികളും പണ്ഡിതന്മാരും ചിന്തകരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

English Summary : Russia and the Islamic World conference kicks off in Jeddah 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA