കോർണിഷ് റോഡ് നാളെ അടയ്ക്കും

qatar-city
SHARE

ദോഹ∙ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നാളെ മുതൽ ഡിസംബർ 4 വരെ കോർണിഷ് റോഡ് അടയ്ക്കും. ഷെറാട്ടൻ മുതൽ മിന ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്. അൽ ദിവാൻ, അൽ ഫനാർ, അൽ ജസ്ര, റുമെയ്‌ല, സിവിൽ ഡിഫൻസ്, അൽ മഹ, ബർസാൻ എന്നീ ഇന്റർസെക്​ഷനുകളിൽ നിന്ന് കോർണിഷിലേക്കുള്ള റോഡുകളും അടയ്ക്കും.

ഡിസംബർ 4 വരെ കോർണിഷ് റോഡിൽ ദോഹ മെട്രോ, കർവ ബസുകൾ, തുടങ്ങിയ പൊതുഗതാഗതവും സ്‌കൂൾ ബസുകളും മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6.00 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെയും ലോറികളും ട്രക്കുകളും അനുവദിക്കില്ല. പുലർച്ചെ 1.00നും 5.00നും ഇടയിലുള്ള സമയം ഒഴികെ മറ്റു സമയങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും ട്രക്കുകൾ അനുവദിക്കില്ല. ദോഹ മെട്രോയുടെ മെട്രോ ലിങ്ക് സർവീസുകളിൽ ചിലതിന്റെ സർവീസുകളിൽ മാറ്റമുണ്ട്. കർവ ബസുകൾ പ്രത്യേക സർവീസുകളും ആരംഭിക്കും. കോർണിഷിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റോഡ് അടയ്ക്കുന്നത് പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ യാത്രയ്ക്കായി എക്‌സെപ്ഷനൽ പെർമിറ്റ് അനുവദിക്കും.

എന്നാൽ സ്ഥാപനത്തിലേക്ക് വരാൻ ഇതര റോഡുകൾ ഉണ്ടെങ്കിൽ അപേക്ഷ സ്വീകരിക്കില്ല. ഗതാഗത ജനറൽ ഡയറക്ടറേറ്റിനെ അഭിസംബോധന ചെയ്തുളള കത്ത്, സ്ഥാപനത്തിന്റെ റജിസ്‌ട്രേഷൻ, വാഹന ഉടമസ്ഥാവകാശ രേഖ എന്നിവയുടെ പകർപ്പ്, ഡ്രൈവിങ് ലൈസൻസിന്റെ ചിത്രങ്ങൾ, വാഹനത്തിന്റെ നമ്പർ, ഇനം, ഡ്രൈവറുടെ നമ്പർ എന്നിവ ഉൾപ്പെടെ പൊതുമരാമത്ത് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA