ADVERTISEMENT

ദോഹ∙ഫിഫ അറബ് കപ്പിന് വേദിയാകുന്ന ആറു സ്റ്റേഡിയങ്ങളിലേക്കുമുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ആണ് ഗതാഗത വകുപ്പിന്റെയും സുപ്രീം കമ്മിറ്റിയുടെയും സഹകരണത്തോടെ റോഡുകളിൽ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നത്. 

റോഡുകളിലെ അടിയന്തര സാഹചര്യങ്ങളെ ദ്രുതഗതിയിൽ നേരിടുന്നതിനുള്ള പരിശോധനകളും കഴിഞ്ഞ ദിവസം അൽ തുമാമ സ്‌റ്റേഡിയത്തിലേക്കുള്ള റോഡിൽ നടത്തിയിരുന്നു.

അറബ് കപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ മുതൽ ദോഹ കോർണിഷ് റോഡിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡുകൾ അടച്ചു.

യാത്രക്കാർ ഇതര റോഡുകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു. 

ദോഹ മെട്രോ, കർവ ബസുകൾ തുടങ്ങിയ പൊതുഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കർവയുടെ പ്രത്യേക കോർണിഷ് ബസുകളും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com