ADVERTISEMENT

ദോഹ∙ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ഫിഫ പാൻ അറബ് കപ്പ് ട്രോഫി പര്യടനം തുടരുന്നു. രാജ്യത്തിന്റെ പ്രധാന വിനോദ, സാംസ്‌കാരിക കേന്ദ്രങ്ങളിലും സ്‌കൂളുകളിലും ട്രോഫി പ്രദർശിപ്പിച്ചു തുടങ്ങി. 30 മുതലാണ് ടൂർണമെന്റ് . 28 വരെ ട്രോഫി പ്രദർശനം തുടരും. 

ആസ്പയർ പാർക്ക്, സൂഖ് വാഖിഫ്, കത്താറ, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലെല്ലാം ഇതിനകം ട്രോഫിയുടെ പ്രദർശനം കഴിഞ്ഞു. 

നൂറുകണക്കിന് ഫുട്‌ബോൾ ആരാധകരാണ് ട്രോഫി കാണാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും എത്തുന്നത്. 

സർക്കാർ സ്‌കൂളുകളിലും കമ്യൂണിറ്റി സ്‌കൂളുകളിലും ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. 

ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളായ എംഇഎസിൽ വർണാഭമായ പരിപാടികളോടെട്രോഫിക്ക് സ്വീകരണം നൽകി.

ഇന്ന് വൈകിട്ട് 4.00 മുതൽ 9.00 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലും നാളെ വൈകിട്ട് 6.00 മുതൽ 9.00 വരെ മിഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലും ട്രോഫി എത്തും.

English Summary : FIFA Arab Cup Trophy to be showcased at schools and other places in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com