ADVERTISEMENT

ദുബായ് ∙എക്സ്പോ നഗരിയിൽ മുതിർന്നവർ ആവശ്യപ്പെടുന്ന ഓരോ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കുട്ടികൾക്ക് ഒരു ഭക്ഷ്യക്കിറ്റ് ഇന്നു മുതൽ സൗജന്യമായിരിക്കും. ബുധനാഴ്ച വരെ നിശ്ചിത ഇടങ്ങളിൽ ഈ സൗജന്യ ഓഫറുണ്ടാകും . മുതിർന്നവർക്ക് വേണ്ടി ആവശ്യപ്പെടുന്ന എല്ലാ പ്രധാന ഭക്ഷണത്തോടൊപ്പമാണ് 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുക. ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്നബിലിറ്റി മേഖലകളിലെല്ലാം കുട്ടികളുടെ ഭക്ഷണക്കിറ്റുണ്ടാകും. 

കുട്ടികൾക്കും കുടുംബത്തിനും വൈവിധ്യമാർന്ന പരിപാടികളുമായി എക്സ്പോ നഗരിയിൽ വാരാന്ത്യഘോഷം നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്.  

കലാപരിപാടികൾ, കരകൗശലപ്രദർശനം, ലൈറ്റ് ഷോ, ലൈവ് ഷോ എന്നിവയ്ക്ക് പുറമേ ചില റസ്റ്ററന്റുകൾ കുട്ടികൾക്ക്  ഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്. ഡിസംബർ 15 മുതൽ എക്സ്പോ നഗരിയിൽ കുട്ടികൾക്ക് മാത്രമായി ശൈത്യകാല തമ്പും തുറക്കും. കുട്ടികളുടെ സർഗ, കലാശേഷി പരിപോഷിപ്പിക്കുന്ന പരിപാടികളുടെയും  വേദി കൂടിയാകും കുട്ടികളുടെ ശൈത്യകാല തമ്പ്.

English Summary : Free meals for children aged under 8  in Dubai Expo 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com