ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എംബസിയിൽ ഭരണഘടനാദിനം ആഘോഷിച്ചു. ജനാധിപത്യ മൂല്യങ്ങളിലൂന്നിയുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നത് ശക്തമായ ഭരണഘടനയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥാനപതി സിബി ജോർജ് പറഞ്ഞു. 

മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേകിങ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ പ്രദർശനം സ്ഥാനപതിയുടെ പത്നി ജോയ്സ് സിബി ഉദ്ഘാടനം ചെയ്തു.

 മുബൈ ഭീകരാക്രമണത്തിൽ മൃത്യുവരിച്ചരെ പ്രധാനമന്ത്രി ആദരിക്കുന്നതിൻറെ വീഡിയോ പ്രദർശനവുമുണ്ടായി. ഇന്ത്യൻ വിമൻ നെറ്റ്‌വർക്ക് നടത്തിയ ആർട്സ് എക്സിബിഷൻ വിജയികൾക്കുള്ള സമ്മാനദാനവും സ്ഥാനപതി നിർവഹിച്ചു.

English Summary : Indian embassy celebrates Constitution Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com