ADVERTISEMENT

മദീന∙ മദീനയിൽ വാണിജ്യ മന്ത്രാലയം നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി.  ബിനാമിയാണെന്ന് സംശയിക്കുന്ന 17 സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തി. വാണിജ്യ മന്ത്രാലയ സംഘം റെയ്ഡിനെത്തിയത് അറിഞ്ഞ് നിരവധി വിദേശികൾ സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തി ഓടിരക്ഷപ്പെട്ടു. 

 

സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്ന സാഹചര്യങ്ങൾ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടിയെടുക്കുമെന്ന് വാണിജ്യ മന്ത്രാലയ ശാഖയിൽ ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com