ADVERTISEMENT
ദുബായ്∙ ആറ്റിങ്ങൽ കെയർ യുഎഇ ഘടകം നടത്തുന്ന ‘സസ്നേഹം ആറ്റിങ്ങൽ’ കുടുംബസംഗമം  ഇന്നു വൈകിട്ട് ആറിന് അൽ നാസർ ലെഷർ ലാൻഡിൽ നടക്കും. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ മുഖ്യാതിഥിയായിരിക്കും. കോവിഡ് കാലത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ സലീം, അഡ്വ.വൈ.എ റഹിം തുടങ്ങിയവരെയും മാധ്യമ പ്രവർത്തകരെയും ആദരിക്കും. തുടർന്ന് സംഗീതപരിപാടിയും അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com