ADVERTISEMENT

മക്ക∙ തീർഥാടകരല്ലാത്തവർക്കും കഅ്ബയ്ക്കു ചുറ്റും പ്രദക്ഷിണത്തിനു (ത്വവാഫ്) അനുമതി ലഭിച്ചതോടെ മക്കയിലേക്കു സന്ദർശക പ്രവാഹം. വ്യാഴാഴ്ച മുതലാണ് സന്ദർശകർക്കു പ്രദക്ഷിണത്തിന് അനുമതി നൽകിയത്. അവധി ദിവസമായ ഇന്നലെ കൂടുതൽ പേർ ത്വവാഫ് നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

 കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം മൂലം 2 വർഷത്തോളമായി തീർഥാടകരല്ലാത്തവർക്ക് പ്രദക്ഷിണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഏറെ നാളുകൾക്കു ശേഷം മക്കയിലെത്തി പ്രദക്ഷിണം നിർവഹിക്കാനായ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള വിദേശികൾ.

തവക്കൽനാ, ഇഅ്തമർനാ ആപ്പിൽ ത്വവാഫ് പെർമിറ്റ് എടുത്താൽ പ്രദക്ഷിണത്തിന് അനുമതി ലഭിക്കും. തീർഥാടകർക്കു തടസ്സം വരാതിരിക്കാനും തിരക്കു നിയന്ത്രിക്കാനുമായി ഹറംപള്ളിയുടെ ഒന്നാം നിലയിലാണ് ഇവർക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മുതൽ 10 വരെയും രാത്രി 9 മുതൽ പുലർച്ചെ 3 വരെയും മാത്രമേ സന്ദർശകർക്ക് പ്രദക്ഷിണത്തിനു അനുമതിയുള്ളൂ. പള്ളിക്കകത്തും മുറ്റത്തും മാസ്ക് ധരിക്കണമെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com