ADVERTISEMENT

അബുദാബി ∙ ഒരു വ്യക്തി വരച്ച ലോകത്തിലെ ഏറ്റവും വലിയ ഓയിൽ പെയിന്റിങ് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ. യുഎഇയ്ക്ക് പിറന്നാൾ സമ്മാനമായാണ് 60 അടി നീളവും 30 അടി ഉയരവുമുള്ള എണ്ണഛായാ ചിത്രം ആർട്ടിസ്റ്റ് ശരൺസ് ഗുരുവായൂർ വരച്ചത്. 9 ദിവസമെടുത്താണ് പൂർത്തിയാക്കിയത്.

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ഛായാചിത്രങ്ങളാണ് വരച്ചത്. ഗിന്നസ് വേൾഡ് അധികൃതർ അഞ്ചിന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com