ഇരട്ടക്കുട്ടികളെ നെഞ്ചോടു ചേർത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

hamdan
SHARE

ദുബായ് ∙ തന്റെ ഇരട്ടക്കുട്ടികളെ ലാളിക്കുന്ന ചിത്രവുമായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദേശീയദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ചിത്രം ആഘോഷവേളയിലെ നയനാന്ദകരമായ കാഴ്ചയായി.

ആറു മാസം പ്രായമുള്ള  ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ്  അൽ മക്തൂം, ഷെയ്ഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നിവരെ നെഞ്ചോടു ചേർത്തുപിടിച്ചുള്ള ചിത്രമാണ്  ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 

സ്വദേശികളുടെയും പ്രവാസികളുടെയും മനം കവരുന്ന ഷെയ്ഖ് ഹംദാൻ കടലിൽ സ്രാവുകൾക്കൊപ്പം നീന്തുന്നതിന്റെയും ബുർജ് ഖലീഫയുടെ മുകളിൽ കയറിയിരിക്കുന്നതിന്റെയുമടക്കം ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂ‌ടെ പുറത്തുവിട്ട് ലോകത്തിന്റെ ശ്രദ്ധനേടാറുണ്ട്. ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS