ADVERTISEMENT

ജിദ്ദ∙ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളോടു മാസ്‌ക് ധരിക്കാനും വാക്‌സീന്‍ പൂര്‍ത്തിയാക്കാനും സൗദി വിദ്യാഭ്യാസ മന്ത്രാലയം. എല്ലായിടങ്ങളിലും വിദ്യാര്‍ഥികള്‍ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കുക, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുക എന്നിങ്ങനെയാണു വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. 

 

ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളില്‍ ഒന്നാണ് ഒമിക്രോണ്‍. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഒമിക്രോണ്‍ വകഭേദം അടക്കമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ അപകട സാധ്യതയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

English Summary: Saudi Ministry of Education urges students to wear masks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com