ADVERTISEMENT

ദോഹ∙ ഫിഫ പാൻ അറബ് കപ്പിൽ ഖത്തറിന്റെ രണ്ടാം മത്സരം കാണാൻ ഗാലറിയിൽ ഇന്ന് കാണികൾ നിറയും. ഗ്രൂപ്പ് എയിൽ ഖത്തറും ഒമാനും തമ്മിലാണ് മത്സരം.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകിട്ട് 4.00നാണ് പോരാട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആദ്യ ദിനത്തിൽ ബഹ്‌റൈനുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ഖത്തർ വിജയിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച ഫിഫ അറബ് കപ്പിൽ ഇതിനകം 8 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പിന്നിട്ടു. രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് ശേഷം ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഇന്നു കളിക്കളത്തിൽ പോരാട്ടം മുറുകുന്നത്.

arab-cup-qatar
വാർത്താ സമ്മേളനത്തിൽ ഖത്തർ ടീം പരിശീലകൻ ഫെലിക്‌സ് സാൻചെസും ദേശീയതാരം സാദ് അൽ ഷീബും.

ഇന്നത്തെ മത്സരങ്ങൾ

∙ബഹ്‌റൈൻ X ഇറാഖ് - അൽ തുമാമ സ്‌റ്റേഡിയം, ഉച്ചയ്ക്ക് 1.00ന്

∙മൗറിത്താനിയ X യുഎഇ - സ്‌റ്റേഡിയം 974, രാത്രി 7.00ന്

∙ഖത്തർ X ഒമാൻ - എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം, വൈകിട്ട് 4.00ന്.

∙സിറിയ X തുനീസിയ - അൽബെയ്ത് സ്‌റ്റേഡിയം, രാത്രി 10.00ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com