ADVERTISEMENT

അബുദാബി ∙ മുസ്‍‍ലിം സമുദായങ്ങൾക്കിടയിലെ സമാധാനം ഊട്ടിയുറപ്പിക്കാനായി എട്ടാമത് രാജ്യാന്തര സമ്മേളനത്തിനു അബുദാബിയിൽ തുടക്കമായി. പരസ്പര സഹവർത്തിത്വത്തിലൂടെ ഒരുമയിലേക്ക് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 200ലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഫോറം ഫോർ പ്രമോട്ടിങ് പീസ് ഇൻ മുസ്‍ലിം സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

 

യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ആൽ നഹ്യാൻ, യുഎഇ ഫത്‌വാ കൗൺസിൽ മേധാവി ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യ എന്നിവരാണ് നേതൃത്വം നൽകുന്നത്. നാളെ നടക്കുന്ന സമാപന സെഷനിൽ ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ എന്ന വിഷയത്തിൽ കാന്തപുരം സംസാരിക്കും. ഇതോടനുബന്ധിച്ച് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ എക്സ്പോ വേദിയിൽ പ്രതേക സംഗമവുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com