ADVERTISEMENT

അജ്‌മാൻ∙ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ഫാസ്റ്റ് യുഎഇ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഓട്ടമൊബീൽ റൈഡേഴ്‌സ് ചാംപ്യൻമാരായി. കംപ്യൂട്ടർ വാരിയേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനു തകർത്താണ് വിജയം നേടിയത്.

 

മികച്ച ഗോൾകീപ്പറായി ഓട്ടമൊബീൽ റൈഡേഴ്‌സ്‌ലെ ഫാസിൽ, ടോപ് സ്കോററായി ഹിഷാം, ഏറ്റവും മികച്ച കളിക്കാരനായി കംപ്യൂട്ടർ വാരിയേഴ്‌സിലെ അസ്‌കർ എന്നിവരെ തിരഞ്ഞെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫാസ്റ്റ് യുഎഇ കുടുംബങ്ങളിലെ കുട്ടികളെയും അനുമോദിച്ചു.

 

ഫാസ്റ്റ് യുഎഇ കമ്മിറ്റി ഭാരവാഹികളായ റഷീദ് അബ്ദുല്ല, നഷീദ്, ജൈസൺ , കബീർ ബാബു, അഷ്‌റഫ് , ഷബീർ ഈശ്വരമംഗലം, സഹീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com