ADVERTISEMENT

റാസൽഖൈമ ∙ അമിതവണ്ണത്തിനെതിരേ സന്ദേശമുയർത്തി റാസൽഖൈമ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ ശരീരഭാര ലഘൂകരണ മത്സരം നടത്തുന്നു. 17ന് ആരംഭിച്ച് മാർച്ച് 4ന് 'ലോക പൊണ്ണത്തടി ദിനത്തിൽ സമാപിക്കുന്ന പത്താഴ്ച നീളുന്ന മത്സരമാണിത്. 

റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ  പ്രതിനിധി ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ ഷെഹിയുടെ സാന്നിധ്യത്തിൽ മത്സര പ്രഖ്യാപനം നടത്തി. ഏറ്റവും കൂടുതൽ ഭാരം കുറയ്ക്കുന്ന ആൾക്ക് കുറഞ്ഞ ഒരോ കിലോയ്ക്കും അഞ്ഞൂറ് ദിർഹം (പതിനായിരം രൂപ) വീതം സമ്മാനം നൽകും. ഇതിനു പുറമേ മറ്റനേകം സമ്മാനങ്ങളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. 

നേരിട്ടും ഓൺലൈനായും ഉള്ള മത്സരങ്ങൾക്കു പുറമേ കോർപറേറ്റ് കമ്പനികൾക്ക് ഗ്രൂപ്പായും പങ്കെടുക്കാം. ഇതിനൊപ്പം ബോധവൽക്കരണ ക്ലാസുകളും സൗജന്യമായി നൽകുമെന്ന് റാക് ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. റാസ സിദ്ദിഖി പറഞ്ഞു. 

നേരിട്ടു പങ്കെടുക്കുന്നവർക്ക് 17 മുതൽ 19 വരെ ആശുപത്രിയിൽ ശരീരഭാരവും തൂക്കവുമെല്ലാം രേഖപ്പെടുത്തി നൽകും. ഓൺലൈനായി പങ്കെടുക്കുന്നവർ അടുത്തുള്ള ആശുപത്രികളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണം. റജിസ്ട്രേഷന് http://www.rakweightlosschallenge.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com