ദുബായ് ∙ ഇറ്റലിയില്‍ ചില്ലറ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധി സംഘം, യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. കമ്പനി മേധാവികള്‍, സ്വതന്ത്ര സംരംഭകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന രാജ്യാന്തര നിലവാരത്തിലുള്ള പ്രവര്‍ത്തന രീതി മനസിലാക്കാനായിരുന്നു സന്ദര്‍ശനം.
യൂണിയന്‍കോപില്‍ നിന്ന് സ്‍ട്രാറ്റജി ഇന്നൊവേഷന്‍ ആന്റ് കോര്‍പറേറ്റ് ഡെവലപ്‍മെന്റ് ഡയറക്ടര്‍ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി, സ്‍ട്രാറ്റജി ഇന്നൊവേഷന്‍ ആന്റ് കോര്‍പറേറ്റ് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡാറിന്‍ അവിദ, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുല്‍, അല്‍ വര്‍ഖ ബ്രാഞ്ച് സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.

ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനെസ് സര്‍വീസസ്, വിപുലീകരണ പദ്ധതികള്‍, ചില്ലറ വിപണന രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ യൂണിയന്‍കോപ് പിന്തുടരുന്ന മികച്ച പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ചെല്ലാം സംഘത്തിന് വിവരിച്ചു നല്‍കി.
ചില്ലറവിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന വാണിജ്യ സംസ്‍കാരവും പരിചയപ്പെടുത്തി. ചര്‍ച്ചയില്‍ സംഘവും യൂണിയന്‍കോപ് പ്രതിനിധികളും അനുഭവങ്ങള്‍പങ്കുവച്ചു. ഹൈപ്പര്‍മാര്‍ക്കറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. ഇരു ഭാഗത്തുനിന്നും ഭാവിയിലേക്കുള്ള പരസ്‍പര സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്‍തു.