ആദ്യം ഇരട്ട കുഞ്ഞുങ്ങൾ; ബിജേഷിനെ തേടി പിന്നാലെയെത്തി രണ്ടു കോടിയുടെ ഭാഗ്യസമ്മാനം

bijeesh
SHARE

ദുബായ് ∙ ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ  സന്തോഷത്തിനു പിന്നാലെ മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം.

ഷാർജയിലെ അഡ്വർടൈസിങ് കമ്പനി ജീവനക്കാരൻ എറണാകുളം പറവൂർ സ്വദേശി ബിജേഷ് ബോസി (33)ന് അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിർഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്.

2 ദിവസം മുൻപാണ് ഭാര്യ ചന്ദന ഇരട്ട പെൺകുട്ടികൾക്കു ജന്മം നൽകിയത്.   പാക്കിസ്ഥാൻ സ്വദേശിയുൾപ്പെടെ 15 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS