യുഎഇയിൽ ബുധനാഴ്ച വരെ മഴ, കരുതൽ വേണം

uae-rain
ദുബായിൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നു.
SHARE

അബുദാബി∙ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

rain
റാസൽഖൈമ ജബൽ ജെയ്സ് മല നിരകളിൽനിന്നുള്ള മഴയുടെ വിവിധ ദൃശ്യം.

യുഎഇയിലെ ഏറ്റവും വലിയ പർവതമായ റാസൽ ഖൈമയിലെ ജബൽ ജെയ്‌സിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. മഴവെള്ളപ്പാച്ചിലിൽ ഏതാനും വാഹനങ്ങളും ഒലിച്ചുപോയി.  ഒഴുക്കിൽപെട്ടവരെ വ്യോമസേനാ അധികൃതരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ തുടങ്ങിയ മഴയുടെ ശക്തി നാളെയോടെ കുറയുമെന്നാണ് സൂചന. കനത്ത മഴയെ തുടർന്ന് ഗ്ലോബൽ വില്ലേജും ദുബായ് എക്‌സ്‌പോ 2020 ജർമനി പവിലിയനും താൽക്കാലികമായി അടച്ചു.

uae-rain
റാസൽഖൈമ ജബൽ ജെയ്സ് മല നിരകളിൽനിന്നുള്ള മഴയുടെ വിവിധ ദൃശ്യം.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും റദ്ദാക്കി. ബുധനാഴ്ചയോടെ മഴയ്ക്ക് അൽപം ശമനമുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ, പൊടിക്കാറ്റ് എന്നിവയെ തുടർന്ന് ദൃശ്യപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലായം അറിയിച്ചു. പ്രക്ഷുബ്ധമായ കടയിൽ തിരമാല ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പ്  92% പേർക്ക് ഗുണം ചെയ്തെന്ന് സർവേ

അബുദാബി∙ അസ്ഥിര കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് 92% പേർക്കും ഗുണം ചെയ്തതായി അബുദാബി പൊലീസ് സർവേ. പത്തിൽ 9 പേരും പ്രതിദിന മുന്നറിയിപ്പു സന്ദേശം പിന്തുടരുന്നവരാണെന്നും വ്യക്തമാക്കുന്നു. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും അപകടമുണ്ടായാലും മുന്നറിയിപ്പു സന്ദേശം ലഭിക്കും. ദൃശ്യപരിധി കുറയുംവിധം കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോൾ റോഡിലെ വേഗപരിധിയിൽ വന്ന മാറ്റവും അതാതു സമയം പൊലീസ് ജനങ്ങളെ അറിയിക്കാറുണ്ട്.

വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം

ദുബായ്∙ മഴയും വെയിലുമുള്ള അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുബായ് ട്രാഫിക് പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. ടയറുകളുടെ അവസ്ഥ, ബ്രേക്ക്, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ യാത്രയ്ക്കു മുൻപ് പരിശോധിക്കണം.

uae-rain

ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് ലൈൻ മാറുന്നത് ഒഴിവാക്കണം. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കണം. ഡ്രൈവിങ്ങിനിടെ ചിത്രങ്ങളെടുക്കുക, ഫോൺ ഉപയോഗിക്കുക തുടങ്ങിയവ പാടില്ല.

യൂ ടേണുകളിലും മറ്റ് വേഗം കുറയ്ക്കണം. വെള്ളക്കെട്ടുകളിലേക്കു വേഗത്തിൽ വാഹനം ഓടിച്ചു കയറ്റരുതെന്നും ട്രാഫിക് പൊലീസ് പുറപ്പെടുവിച്ചു.

English Summary: Rain continues across many areas in UAE.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA